പഞ്ചാബ് ചീഫ് സെക്രട്ടറി മാറ്റി: അനിരുദ്ധ് തിവാരിക്ക് നിയമനം

Friday 24 September 2021 12:38 AM IST

ചണ്ഡീഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അധികാരത്തിലേറിയതിന് പിന്നാലെ ചീഫ് സെക്രട്ടറി വിനി മഹാജനെ മാറ്റി മികച്ച സർവീസ് റെക്കാഡും പ്രതിച്ഛായയുമുള്ള അനിരുദ്ധ് തിവാരിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന (കൃഷി, വികസനം) അനിരുദ്ധ് 1990 ബാച്ച് ഐ.എ.എസ് ഓഫീസറാണ്.

സീനിയോരിറ്റിയിൽ അഞ്ച് ഐ.എ.എസ് ഓഫീസർമാരെ മറികടന്നാണ് അനിരുദ്ധ് തിവാരിയുടെ നിയമനം.

Advertisement
Advertisement