രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 4.56 കോടിയുടെ സ്വർണം പിടികൂടി

Friday 24 September 2021 12:00 AM IST

ആ​ല​പ്പു​ഴ​:​ ​സം​സ്ഥാ​ന​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​വ​കു​പ്പ് ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗം​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ,​ ​മ​തി​യാ​യ​ ​രേ​ഖ​ക​ൾ​ ​ഇ​ല്ലാ​തെ​ ​വി​ല്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ 4.56​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 9.81​ ​കി​ലോ​ഗ്രാം​ ​സ്വ​ർ​ണ്ണം​ ​പി​ടി​കൂ​ടി.
ഇ​ന്റ​ലി​ജ​ൻ​സ് ​സ്ക്വാ​ഡ് ​ഒ​ന്ന് ​ന​ട​ത്തി​യ​ ​നാ​ല് ​പ​രി​ശോ​ധ​ന​ക​ളി​ൽ​ 2.17​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 4.37​ ​കി​ലോ​ ​പു​തി​യ​ ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ 11.18​ ​ല​ക്ഷം​ ​രൂ​പ​ ​ഈ​ടാ​ക്കി.
ഇ​ന്റ​ലി​ജ​ൻ​സ് ​സ്ക്വാ​ഡ് ​ര​ണ്ട് ​ന​ട​ത്തി​യ​ ​ഏ​ഴ് ​പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്നും​ 1.82​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 3.93​ ​കി​ലോ​ ​പു​തി​യ​ ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ ​പി​ടി​കൂ​ടി.​ 10.88​ ​ല​ക്ഷം​ ​രൂ​പ​ ​ഈ​ടാ​ക്കി.
ഇ​ന്റ​ലി​ജ​ൻ​സ് ​സ്ക്വാ​ഡ് ​മൂ​ന്ന് ​ന​ട​ത്തി​യ​ ​ര​ണ്ട് ​പ​രി​ശോ​ധ​ന​ക​ളി​ൽ​ 57.45​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന1.14​ ​കി​ലോ​ ​പു​തി​യ​ ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ ​പി​ടി​കൂ​ടി.​ 3.54​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി.
ആ​ല​പ്പു​ഴ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മീ​ഷ​ണ​ർ​ ​അ​ജി​ത് ​വി.​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്റ്റേ​റ്റ് ​ടാ​ക്സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ബി.​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ,​ ​ജെ.​ഉ​ദ​യ​കു​മാ​ർ,​ ​ടി.​കെ.​സ​ന​ൽ​കു​മാ​ർ,​ ​അ​സി.​സ്റ്റേ​റ്റ് ​ടാ​ക്സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​കെ.​രാ​ജേ​ന്ദ്ര​ൻ,​ ​എ.​ഇ.​അ​ഗ​സ്റ്റി​ൻ,​ ​എ.​സ​ലിം,​ ​പി.​സ്മി​ത,​ ​പി.​എ​ൻ.​ഷ​ബ്ന,​ ​എ​സ്.​സു​പ്രി​യ,​ ​ആ​ർ.​പ്ര​മോ​ദ്,​ ​ഡി.​രാ​ജേ​ഷ്,​ ​രാ​ജേ​ഷ് ​യു.​എ​സ്,​ ​ആ​ർ.​ര​ത്ന​ലാ​ൽ,​ ​ടി.​ജി​ജോ​മോ​ൻ,​ ​ഡ്രൈ​വ​ർ​മാ​രാ​യ​ ​ജോ​ർ​ജ് ​ജോ​സ​ഫ്,​ ​സ​ജീ​വ​ൻ,​ ​സു​ജി​ത് ​ഹ​രി​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement