വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
പെരുമ്പാവൂർ: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പട്ടിമറ്റം ചൂരക്കോട് മഠത്തുംപടി വീട്ടിൽ അഖിൽ വർഗീസ് അറസ്റ്റിലായി. വെൽഡിംഗ് കോൺടാക്ടറായ പ്രതി ഭാര്യയും കുട്ടിയുമുള്ള വിവരം മറച്ചുവച്ച് പെരുമ്പാവൂർ സ്വദേശിനിയുമായി പ്രണയത്തിലാവുകയായിരുന്നു. 2020 ആഗസ്റ്റിൽ പുത്തൂരാൻ കവലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അഖിലിന് ഭാര്യയും കുട്ടിയുമുള്ള വിവരം പിന്നീട് മനസിലാക്കിയ യുവതി പ്രതിയിൽ നിന്ന് ഒഴിഞ്ഞു മാറിയെങ്കിലും ശല്യം തുടർന്നതിനായ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. സി.ഐ. ജയകുമാർ, എസ്.ഐ. റിൻസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവതിയെ സമാനമായ രീതിയിൽ കബളിപ്പിച്ച കേസിൽ പുത്തൻകുരിശ് സ്റ്റേഷനിലും ഇയാൾ പ്രതിയാണ്. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.