കൊവിഡ് ആത്മഹത്യയ്ക്കും 50,000 നൽകും,​ നഷ്ടപരിഹാരത്തിന് വേണം 4,000 കോടി

Thursday 23 September 2021 11:33 PM IST

ന്യൂഡൽഹി: കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യചെയ്തവരെയും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എട്ടു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ധനസഹായം നൽകാൻ 4,000 കോടിയോളം രൂപ കരുതേണ്ടിവരും.

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വഴി 50,000 രൂപ വീതമാണ് നിശ്ചിത കാലയളവിൽ അത്മഹത്യചെയ്തവരുടെ ഉറ്റവർക്കും ധനസഹായമായി നൽകുന്നത്. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ജീവനൊടുക്കിയവരുടെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുകയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 4,45,768 പേരാണ് കൊവിഡ് മൂലം മരിച്ചവരുടെ പട്ടികയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിക്കുന്നവരെയും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തും. അവരുടെ കുടുംബങ്ങൾക്കും 50,000 രൂപ ലഭിക്കും. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് ധനസഹായത്തിന് അർഹരാകുന്നവരുടെ എണ്ണം ഇരട്ടിയോളമാകുന്നത്. കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ലഘൂകരിക്കുന്നതിന് കഴിഞ്ഞ 11ന് പുറത്തിറക്കിയ മാർഗരേഖയിൽ കൊവിഡ് ചികിത്സയിലിരിക്കെ വിഷം ഉള്ളിൽ ചെന്നോ, ആത്മഹത്യ, കൊലപാതകം, അപകടം തുടങ്ങിയവയാലോ മരിക്കുന്നത് കൊവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് അന്നേദിവസം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.ആർ.ഷാ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആശുപത്രിയിലോ പുറത്തോ ഏത് സാഹചര്യത്തിൽ മരിച്ചാലും അത് കൊവിഡ് മരണമായി കണക്കാക്കും.

കേന്ദ്ര സർക്കാരിന് പ്രശംസ

ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്. കൊവിഡ് ദുരിതം നേരിട്ടവർക്ക് അല്പമെങ്കിലും സാന്ത്വനമാകട്ടെ ഈ 50,000 രൂപ. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വാക്സിനായുള്ള ചെലവുകളടക്കം സൗജന്യമായി വഹിച്ച് സർക്കാർ ജനങ്ങൾക്കായി വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്. ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാൻ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇതൊന്നും ചെയ്യാനാകില്ല.

ജസ്റ്റിസുമാരായ എം.ആർ ഷാ,

എ.എസ്. ബൊപ്പണ്ണ

അന്തിമ വിധി

കേന്ദ്ര സർക്കാർ നപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ കോടതി അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവർ ഹർജിക്കാരായ കൊവിഡ് നഷ്ടപരിഹാരക്കേസിൽ അടുത്തമാസം നാലിന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി. ധനസഹായത്തിന് ഏകീകൃതരൂപം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപ നൽകാൻ നിർദ്ദേശിച്ചതെന്ന് ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു.

നിർദ്ദേശം

കൊവിഡ് ധനസഹായം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് കേന്ദ്ര തീരുമാനപ്രകാരമുള്ള ജില്ലാതല സമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കോടതി പറഞ്ഞത്

കൊവിഡ് മരണസർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ആശുപത്രികൾ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടാം കൊവിഡ് തരംഗത്തിനുശേഷം ആശുപത്രികൾ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. ആവശ്യമായ രേഖകൾ ബന്ധുക്കൾക്ക് നൽകാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നു. കൊവിഡ് നഷ്ടപരിഹാരത്തിനായി രൂപീകരിക്കുന്ന ജില്ലാ കമ്മിറ്റികൾ ഇതിൽ ഇടപെടണം.

കേ​ര​ള​ത്തി​ൽ​ 250​കോ​ടി​ ​വേ​ണ്ടി​വ​രും

​പ​ഴ​യ​ ​മാ​ന​ദ​ണ്ഡം 24,191 ​ - കേ​ര​ള​ത്തി​ലെ​ ​കൊ​വി​ഡ് ​മ​ര​ണം

50000​ ​രൂപ - കേ​ന്ദ്രം​ ​നി​ർ​ദേ​ശി​ച്ച​ ​തുക 120.95​ ​കോ​ടി- വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​തുക

​മാ​ന​ദ​ണ്ഡം​ ​ഒ​രു​ ​മാ​സം +​ 50000 മ​രി​ച്ച​വ​രു​ടെ​ ​ഏ​ക​ദേ​ശ​ ​എ​ണ്ണം.

+​ 250​ ​കോ​ടി വി​ത​ര​ണം ചെ​യ്യേ​ണ്ടി​വ​രു​ന്ന മൊ​ത്തം​ ​തുക

​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​സ​ഹാ​യം

78 ര​ക്ഷി​താ​ക്ക​ൾ​ ​മ​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് മൂ​ന്നു​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​അ​ർ​ഹ​രാ​യ​ ​കു​ട്ടി​കൾ

2.34​ ​കോ​ടി കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​തുക

2000​ ​രൂപ പ​തി​നെ​ട്ടു​ ​വ​യ​സു​വ​രെ​ ​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ ​പ്ര​തി​മാ​സ​ ​തുക

1400 ഒ​രു​ ​ര​ക്ഷി​താ​വ് ​ന​ഷ്ട​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ ​(​ഏ​ക​ദേ​ശ​ ​ക​ണ​ക്ക്.​ ​ഇ​വ​ർ​ക്കും​ ​ധ​ന​സ​ഹാ​യം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​രു​ന്നു​ണ്ട്)

​ ​കേ​ര​ള​ത്തി​ന്റെ​ ​കൈ​വ​ശം

817​കോ​ടി​രൂ​പ: വാ​ക്സി​ൻ​ ​ച​ല​ഞ്ചിൽ കി​ട്ടി​യ​ത്.

775.70​ ​കോ​ടി ദു​ര​ന്ത​നി​വാ​ര​ണ​ ​നി​ധി​യിൽ കൊ​വി​ഡി​നാ​യി മാ​റ്റി​വ​ച്ച​ത്

4760.17​കോ​ടി ചെ​ല​വാ​യ​ത്

928​കോ​ടി മി​ച്ച​മു​ള്ള​ ​തുക

`​നെ​ഗ​റ്റീ​വാ​യാ​ലും​ 30​ ​ദി​വ​സ​ത്തി​നു​ള്ളി​ലെ​ ​മ​ര​ണം​ ​കൊ​വി​ഡ് ​മ​ര​ണ​മാ​ണെ​ന്ന് ​ക​ണ​ക്കാ​ക്കി​ ​പു​തി​യ​ ​മാ​ർ​ഗ​രേ​ഖ​യും​ ​മ​രി​ച്ച​വ​രു​ടെ​ ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.' -​വീ​ണാ​ജോ​ർ​ജ്,, ആ​രോ​ഗ്യ​മ​ന്ത്രി

കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​വ​ന്ന​ശേ​ഷം​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ന്ന​തി​ൽ​ ​കേ​ന്ദ്ര​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. -​കെ.​എ​ൻ.​ബാ​ല​ഗോ​പൽ ധ​ന​മ​ന്ത്രി