ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി അൻവിത്

Friday 24 September 2021 1:37 AM IST

ആര്യനാട്: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി രണ്ട് വയസുകാരൻ. ലക്കി എന്ന ഓമനപേരുള്ള

എ. അൻവിതാണ് സൗരയൂഥങ്ങളുടെ പേരും പച്ചക്കറികളുടെ പേരുകളും അക്കങ്ങളും എന്ന് വേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് വരെ മണിമണിയായി ഉത്തരം നൽകി റെക്കാഡ് ജേതാവായിരിക്കുന്നത്.

ആര്യനാട് അയ്യൻകാലാമഠം മഠത്തുവാതുക്കൽ കാർത്തികയിൽ പൊലീസ് ഉദ്യോഗസ്ഥനായ ആനൂപിന്റേയും അനുവിന്റേയും മകനാണ് ഈ കൊച്ചു മിടുക്കൻ. ഒന്നര വയസുള്ളപ്പോൾ തന്നെ ചുറ്റിലുമുള്ളവയെ തിരിച്ചറിഞ്ഞ് അവയുടെ പേര് പറയുന്നതിൽ മികവ് പ്രകടിപ്പിച്ചിരുന്നു. ലക്കിയുടെ കുസൃതികളും യാത്രകളും കളികളുമൊക്കെയായി ലക്കി ആൻഡ് അമ്മാ ഹീയർ എന്ന യൂട്യൂബ് ചാനലുമുണ്ട്.