ഇവാൻസ് ഹൈ സ്‌കൂളിൽ എസ്.പി.സി യൂണിറ്റ് ഉദ്‌ഘാടനം

Friday 24 September 2021 1:41 AM IST

പാറശാല: പാറശാല ഇവാൻസ് ഹൈ സ്‌കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിബു. കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.നെയ്യാറ്റിൻകര ഡിവൈ.എസ്.പി എം.അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത,ബ്ലോക്ക് പഞ്ചായത്ത് അംഗം വിനുതകുമാരി,പാറശാല എ.ഇ.ഒ ദേവപ്രദീപ്.കെ, സ്റ്റേഷൻ ഹൗസ് ഓഫീസർ സതികുമാർ,എസ്.പി.സിയുടെ ചുമതലയുള്ള അദ്ധ്യാപകൻ ശ്രീഹരി.എസ് തുടങ്ങിയവർ സംസാരിച്ചു.