ചെങ്കൽ വില്ലേജ് ഒാഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ
Friday 24 September 2021 2:52 AM IST
പാറശാല : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി ചെങ്കൽ വില്ലേജ് ഒാഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം ചെയർമാൻ എസ്.കെ.അശോക് കുമാർ,കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാർ,അയിര സുരേന്ദ്രൻ,വട്ടവിള വിജയൻ, എം.ആർ.സൈമൺ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,വിനോദ് സെൻ,മാരായമുട്ടം സുരേഷ്,പാറശാല സുധാകരൻ,വി.ശ്രീധരൻ നായർ,എസ്.ഉഷാകുമാരി,പൊഴിയൂർ ജോൺസൺ,ബെൽസി ജയചന്ദ്രൻ, ജി.സുധാർജ്ജുനൻ,എം.രാജേന്ദ്രൻ നായർ,ആർ.ഗിരിജ, സി.റാബി,കെ.അജിത്കുമാർ,മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.