കരപ്പാടങ്ങളിൽ കന്നിക്കൊയ്ത്ത്

Friday 24 September 2021 12:14 AM IST

ചേർത്തല: കഞ്ഞിക്കുഴിയിലെ പാടശേഖരങ്ങളിൽ കന്നിക്കൊയ്ത്ത് തുടങ്ങി. പതിനഞ്ചാം വാർഡിലെ കാരിക്കുഴി പാടശേഖരത്തിൽ കൃഷി ചെയ്ത പരമ്പരാഗതവിത്തിനമായ വിരിപ്പു-മുണ്ടകൻ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കൂട്ടുകൃഷിയായതുകൊണ്ടു മകരമാസത്തിൽ മുണ്ടകൻ കൊയ്‌തെടുക്കാൻ കഴിയും. ഒരു വിതയിൽ രണ്ടു വിളവാണ് ലഭിക്കുന്നതെന്ന പ്രത്യേകതയാണ് കൂട്ടുകൃഷിക്കുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് സി.കെ. മനോഹരൻ സ്വാഗതവും വാർഡു മെമ്പർ
രജനി രവിപാലൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ധനപാലൻ, എം.ഡി.സുധാകരൻ, ജി. ഉദയപ്പൻ, വി.ടി.സുരേഷ്, എസ്.ഡി. അനില,സി.കെ.നടേശൻ .ആർ.വിജയകുമാരി .എന്നിവർ സംസാരിച്ചു.

Advertisement
Advertisement