വീണ്ടും 3000 കടന്ന് കൊവിഡ്

Friday 24 September 2021 2:28 AM IST

തൃശൂർ: ജില്ലയിൽ 3,033 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തൃശൂരിലാണ്. 2,455 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,469 ആണ്. തൃശൂർ സ്വദേശികളായ 69 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,77,169. രോഗമുക്തരായത് 4,53,723 പേർ. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.38 ശതമാനം.