ഡൽഹി കോടതിക്കുള്ളിൽ സിനിമാ സ്റ്റൈൽ വെടിവയ്പ്പ്, കുപ്രസിദ്ധ ഗുണ്ടാത്തലവൻ അടക്കം നാലു പേർ കൊല്ലപ്പെട്ടു

Friday 24 September 2021 3:02 PM IST

ന്യൂഡൽഹി: ഡൽഹി ഗോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റ‌ഡിയിലായിരുന്ന ഗോഗിയെ 206ാം നമ്പർ കോടതിയിൽ ഹാജരാക്കുന്നതിനിടെയിലാണ് വെടിവയ്പ്പുണ്ടായത്. അഭിഭാഷകരെന്ന വ്യാജേന എത്തിയ അക്രമികളാണ് ഗോഗിക്കെതിരെ വെടിയുതിർത്തത്. പ്രത്യാക്രമണം നടത്തിയ പൊലിസ് രണ്ട് അക്രമികളെ വധിച്ചു.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് വെടിവയ്പ്പിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗോഗിയുടെ എതിർച്ചേരിയിലുള്ള ഗുണ്ടാസംഘമായിരുന്നു അക്രമം നടത്തിയത്. ഏകദേശം 40 റൗണ്ട് വെടിയുതിർത്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു അഭിഭാഷകയടക്കം മൂന്ന് പേർ‌ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisement
Advertisement