ജോ ആൻഡ് ജോ യിൽ മാത്യുവും  നസ്‌ലനും

Sunday 26 September 2021 4:30 AM IST

ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മാത്യു തോമസും നസ് ലിൻ ഗഫൂറും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അരുൺ ഡി .ജോസ് സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ യിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നിഖില വിമലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അരുൺ ഡി ജോസും രവീഷ് നാഥും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം കുത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിൻ സിനിമാസിന്റെയും സിഗ്‌നേച്ചർ സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷംത്തിലുണ്ട്. അൻസാർ ഷായാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്‌

Advertisement
Advertisement