സൊമാലിയയിൽ ഭീകരാക്രമണം : 8മരണം

Sunday 26 September 2021 2:34 AM IST

മൊഗാദിഷു: സോമാലിയൻ തലസ്ഥാനത്തുണ്ടായ ചാവേർ ബോംബാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു . പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന് നേരേയായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അൽ ഖ്വയ്ദയുമായി ബന്ധമുള്ള അൽ ഷബാബ് സംഘടന ഏറ്റെടുത്തു. പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിന്റെ ഓഫീസിലെ സ്ത്രീ സ്വാതന്ത്യ്രം, മനുഷ്യാവകാശങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിബാഖ് അബൂക്കറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതു കൂടാതെ കൊല്ലപ്പെട്ടവരിൽ ഒരു സൈനികനും അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്ന് പോലീസ് വക്താവ് അബ്ദുഫതാ ഏഡൻ ഹസ്സൻ പറഞ്ഞു. അപകടം നടക്കുമ്പോൾ ഹിബാബ് അബൂക്കർ വാഹനവ്യൂഹത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ഭരണകൂടത്തെ അട്ടിമറിക്കാനും ഭീകരസംഘടനയെന്ന നിലയിൽ പേരെടുക്കാനുമാണ് അൽ ഷബാബ് എന്ന ഭീകര സംഘം ഇടയ്ക്കിടെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് സർക്കാർ വക്താവ് മുഹമ്മദ് ഇബ്രാഹിം മൊഅലിമുവ് പറഞ്ഞു

Advertisement
Advertisement