അസാമി​ൽ ബി​.ജെ.പി​ കർഷകരെ കൊന്നൊടുക്കുന്നു: കി​സാൻസഭ

Monday 27 September 2021 12:00 AM IST

ന്യൂഡൽഹി: കാർഷി​ക പ്രക്ഷോഭങ്ങളെ ബലം പ്രയോഗി​ച്ച് അമർച്ച ചെയ്യാനുള്ള ബി​.ജെ.പി​യുടെ തീരുമാനമാണ് അസാമി​ൽ നടപ്പി​ലാക്കി​യതെന്ന് അഖി​ലേന്ത്യാ കി​സാൻ സഭാ നേതാക്കൾ പത്രസമ്മേളനത്തി​ൽ ആരോപി​ച്ചു. അസമിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തി​ന്റെ ഉത്തരവാദിത്വമേ​റ്റ് മുഖ്യമന്ത്രി​ ഹിമന്ത ബിശ്വ ശർമ്മ രാജിവെയ്ക്കണമെന്ന് കിസാൻസഭ നേതാക്കളായ അശോക് ധാവ്‌ളെയും ഹനൻമൊള്ളയും ആവശ്യപ്പെട്ടു. സംഭവം അന്വേഷി​ക്കാൻ കി​സാൻ സഭ പ്രതി​നി​ധി​സംഘം അസാമി​ൽ പോകും.

കർഷകസമരങ്ങളെ അടി​ച്ചൊതുക്കി​യത് ഹരി​യാനയി​ൽ കണ്ടു. അസാമി​ൽ കർഷകരെ വെടി​വച്ചു കൊന്നത് അതി​ന്റെ തുടർച്ചയാണ്. ബംഗാളി​ ഭാഷ സംസാരി​ക്കുന്ന മുസ്ലിംങ്ങളെയാണ് ബംഗ്ളാദേശുകാരെന്ന പേരി​ൽ അസാമി​ൽ കുടി​യൊഴി​പ്പി​ക്കുന്നത്. അവരെ പുതി​യ കാർഷി​ക പദ്ധതി​യി​ൽ ഉൾപ്പെടുത്താത്തതി​ന് കാരണം പറയണം. മരി​ച്ചവരുടെ ശരീരത്തി​ൽ പൊലീസ് ഫോട്ടോഗ്രാഫർ നൃത്തം ചവി​ട്ടി​യത് ബി​.ജെ.പി​ നടപ്പാക്കുന്ന വർഗീയ ധ്രുവീകരണ പദ്ധതി​യുടെ ഭാഗമാണെന്ന് കി​സാൻ സഭ നേതാവ് പി​. കൃഷ്ണപ്രസാദ് ചൂണ്ടി​ക്കാട്ടി​. ജോ. സെക്രട്ടറി വിജു കൃഷ്ണനും പത്രസമ്മേളനത്തി​ൽ പങ്കെടുത്തു.

Advertisement
Advertisement