കൊവിഡ് : പുതിയ രോഗികൾ 28,326 ,മരണം 260

Monday 27 September 2021 3:27 AM IST

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു260 പേർ മരിച്ചു. നിലവിൽ 3,03,476 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തർ 3,29,02,351.ആകെ മരണം 4,46,918 . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,42,786 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 85,60,81,527 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഒക്ടോബർ 22 മുതൽ സിനിമാ തിയേറ്ററുകളും ആഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി.

പകുതി സീറ്റിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയേറ്റർ തുറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Advertisement
Advertisement