ഡുകാറ്റിയുടെ പുത്തൻ മോൺസ്‌റ്റർ വിപണിയിൽ

Monday 27 September 2021 12:00 AM IST

കൊച്ചി: ഡുകാറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വില്പനയുള്ള മോഡലായ മോൺസ്‌റ്ററിന്റെ പുതിയ പതിപ്പുകളെത്തി. മോൺസ്‌റ്റർ, മോൺസ്‌റ്റർ പ്ളസ് പതിപ്പുകളാണ് യഥാക്രമം 10.99 ലക്ഷം രൂപ, 11.24 ലക്ഷം രൂപ വിലയിൽ വിപണിയിലെത്തിയത്. ഡുകാറ്റി റെഡ്, ഡാർക്ക് സ്‌റ്റെൽത്ത്, ഏവിയേറ്റർ നിറങ്ങളിൽ ലഭിക്കും. എയറോഡൈനാമിക് വിൻഡ്‌ഷീൽഡ്, പിൻസീറ്റ് കവർ എന്നിവ സ്‌റ്റാൻഡേർഡാണ്. ഏത് നിരത്തിലും സുഖകരമായ റൈഡിഗും നിയന്ത്രണവും സാദ്ധ്യമാക്കുന്ന, 1993ലെ രൂപകല്‌പനാ ചേരുകൾ പുത്തൻ മോൺസ്‌റ്ററുകളിലും കാണാം. 111 എച്ച്.പി കരുത്തും 93 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 937 സി.സി. എൻജിൻ. ഗിയറുകൾ ആറ്.

Advertisement
Advertisement