'സേവ് ഇന്ത്യൻ റെയിൽവെ' സത്യാഗ്രഹം 29ന്

Monday 27 September 2021 1:03 AM IST

തിരുവനന്തപുരം:ദേശീയ ധനസമ്പാദന പദ്ധതിയുടെ ഭാഗമായി റെയിൽവെ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എ.ഐ.ടി.യു.സിയുടെ 'സേവ് ഇന്ത്യൻ റെയിൽവെ' കാമ്പെയിനിന്റെ ഭാഗമായി 29ന് തമ്പാനൂർ റെയിൽവെ സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജെ.ഉദയഭാനു,​ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,​ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ സതേൺ റെയിൽവെ മസ്‌ദൂർ യൂണിയൻ ജനറൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണൻ,​എ.ഐ.ബി.ഇ.എ അഖിലേന്ത്യ ഡെപ്യൂ‌ട്ടി സെക്രട്ടറി കെ.എസ് കൃഷ്ണ എന്നിവർ സംസാരിക്കും.