കർഷകരുടെ ഭാരത് ബന്ത് തുടങ്ങി; ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും

Monday 27 September 2021 7:19 AM IST

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ത് തുടങ്ങി.വൈകിട്ട് നാല് മണി വരെയാണ് ബന്ത്. പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും, ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സംസ്ഥാനത്ത് ഹർത്താൽ.

കെ എസ് ആർ ടി സി സർവീസ് നടത്തില്ല.അഞ്ച് പേർ വീതമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സർവകലാശാലകളെല്ലാം ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. പാൽ, പത്രം,ആശുപത്രി ഉൾപ്പടെയുള്ള അത്യാവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. സി പി എം, കോൺഗ്രസ്, എൻ സി പി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും നൂറോളം സംഘടനകളും ബന്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement