രാജകീയ ജീവിതം, പാർട്ടിയിൽ നടിമാരുടെ നൃത്തം; മോൻസണെ രക്ഷിച്ചു നിർത്തിയത് ഉന്നതർ

Monday 27 September 2021 8:36 AM IST

കൊച്ചി: 10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതായി റിപ്പോർട്ടുകൾ. ട്രാഫിക് ഐ ജി ലക്ഷ്മണ ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മുൻ ഡി ഐ ജി എസ് സുരേന്ദ്രന് മോൻസണുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.

മോന്‍സണ്‍ മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പടെയുള്ള പല ഉന്നതര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നതരുമായുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് ഇയാൾ മറയാക്കിയത്. തന്റെ കൈവശമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെളളിനാണയങ്ങളും മോശയുടെ അംശവടിയുമൊക്കെ കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തിയത്.

മോൻസൺ തെലുങ്ക് സിനിമയിലെ നടനാണെന്നും പറയുന്നുണ്ട്. മലയാള സിനിമയിലെ യുവ നടീ, നടന്മാരുൾപ്പടെയുള്ള പലരും ഇയാളുടെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നുവെന്നാണ് സൂചന. അതിഥികളെ 'ബോറടിപ്പിക്കാതിരിക്കാൻ' നടിമാർ ഉൾപ്പടെയുള്ളവരുടെ നൃത്തവും ഉണ്ടായിരുന്നു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ഇയാളുടെ ക​ലൂ​രി​ലെ​ ​വീ​ട്. ​ഇ​തി​ൽ​ ​പ​ല​തും​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്ക് ​വാ​ട​ക​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​ ​തോ​ക്കു​ധാ​രി​ക​ളാ​യ​ ​എ​ട്ട് ​അം​ഗ​ര​ക്ഷ​ക​ർ എപ്പോഴും മോൻസണൊപ്പം​​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചേ​ർ​ത്ത​ല​യി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് മോൻസണെ ​പി​ടി​കൂ​ടു​മ്പോ​ൾ​ ​ഇ​വ​ർ​ ​മ​തി​ൽ​ ​ചാ​ടി​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ മോ​ൻ​സ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ആ​ഡം​ബ​ര​കാ​റു​ക​ളി​ൽ​ 12​എ​ണ്ണ​വും​ ​ബം​ഗ​ളൂ​രു​ ​സ്വ​ദേ​ശി​യെ​ ​ക​ബ​ളി​പ്പി​ച്ച് ​കൈ​ക്ക​ലാ​ക്കി​​​യ​താ​ണ്.

Advertisement
Advertisement