മോഹൻലാൽ - ഷാജി കൈലാസ് ചിത്രത്തിന് പ്രാർത്ഥനയോടെ തുടക്കം; പൂജാ ചിത്രങ്ങൾ
Monday 27 September 2021 10:03 AM IST
മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ പൂജാ ചിത്രങ്ങൾ ആശിർവാദ് സിനിമാസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.സെപ്തംബർ എട്ടിന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.
12 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നത്. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഈ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അവസാന ചിത്രം.