റി​ട്ടയേർഡ് എസ് ഐ അശ്ലീലം കണ്ടത് മറ്റാരും അറി​ഞ്ഞി​ല്ല പക്ഷേ ഇന്റർപോൾ അറി​ഞ്ഞു, ദേ കി​ടക്കുന്നു അകത്ത്

Monday 27 September 2021 4:49 PM IST

പാലക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ രഹസ്യമായി കണ്ട റി​ട്ടയേർഡ് എസ് ഐയെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടായി​ കരി​യങ്കോട് സ്വദേശി​ രാജശേഖരൻ എന്ന അറുപതുകാരനാണ് പി​ടി​യി​ലായത്. അറസ്റ്റി​ലായ ഉടൻ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചി​കി​ത്സയ്ക്കായി​ ജി​ല്ലാ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. ഇന്റർപോളിന്റെയും സൈബർ ഡോമിന്റെയും നി​ർദ്ദേശപ്രകാരമായി​രുന്നു ഇയാളെ അറസ്റ്റുചെയ്തത്.

ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബർ സെല്ലിന്റെ കീഴിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചി​രുന്നു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരി​ശോധന. ഓൺലൈനിൽ കുട്ടി​കളുടെ അശ്ലീലം കാണുന്നവർക്കെതി​രെ ശക്തമായ നടപടി​ സ്വീകരി​ക്കാൻ സൈബർ ഡോമും ഇന്റർപോളും നി​ർദ്ദേശം നൽകി​യതി​നെ തുടർന്നായി​രുന്നു പരി​ശോധനയും അറസ്റ്റും. പാലക്കാട് ജി​ല്ലയി​ലെ വി​വി​ധ സ്റ്റേഷനുകളി​ലായി​ 59 പരി​ശോധനകളാണ് നടത്തി​യത്. 25 കേസുകൾ രജിസ്റ്റർ ചെയ്തു. നിരോധിത സൈറ്റുകളിൽനിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്‌സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പരി​ശോധനയി​ൽ പി​ടി​ച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ശാസ്ത്രീയ പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്. ഡൗൺ​ലോഡുചെയ്തശേഷം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനാണിത്.

Advertisement
Advertisement