സമരം നിലനിൽപ്പിന് വേണ്ടി: സെറ്റോ

Tuesday 28 September 2021 12:00 AM IST

കോട്ടയം: കർഷക സമരം നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് കെ.എം. സി.എസ്. എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ പറഞ്ഞു. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെറ്റോ ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബാലമുരളി , എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. ബോബിൻ, പി.സി.മാത്യു , ജെ. ജോബിൻസൺ , അനൂപ് പ്രാപ്പുഴ, അജീഷ് പി.വി, സ്മിതാ രവി , സജിമോൻ സി. ഏബ്രഹാം, കെ.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement