സമരം രാഷ്ട്രീയ പ്രേരിതമെന്ന്

Tuesday 28 September 2021 12:00 AM IST

മുണ്ടക്കയം: കണ്ണിമല സഹകരണ ബാങ്കിനെതിരെ യു.ഡി.എഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണ സമിതി പ്രസിഡന്റ് പി.എസ് സുരേന്ദ്രൻ ആരോപിച്ചു.
ഒരു ജീവനക്കാരൻ ബന്ധുക്കളുടെ പേരിൽ വായ്പ എടുക്കുകയും ചിട്ടി പിടിക്കുകയും ചെയ്തു. ഇത് കൂടിശികയാക്കിയതോടെ ബാങ്ക് ഭരണ സമിതി നിയോഗിച്ച ഉപസമിതി ഇത് പരിശോധിക്കുകയും കുടിശിക അടയ്ക്കാനാവശ്വപ്പെടുകയും ചെയ്തു. കുടിശിക അടയ്ക്കാതെ വന്നതോടെ ബാങ്ക് ഭരണസമിതി യോഗം ചേർന്ന് ജീവനക്കാരെനെ സസ്പെൻഡ് ചെയ്തു. ബാങ്ക് സുരക്ഷിതമാണെന്നും സഹകാരികളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

Advertisement
Advertisement