കേരളാ കോൺ. (എം) ശിൽപ്പശാല

Tuesday 28 September 2021 12:00 AM IST

കോട്ടയം: കേരളാ കോൺഗ്രസ് (എം) സെമികേഡർ പാർട്ടി ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജകമണ്ഡലം ശില്പശാലകൾ പൂർത്തീകരിച്ചു. തോമസ് ചാഴികാടൻ എം.പി , ചീഫ് വിപ്പ് പ്രൊഫ.എൻ. ജയരാജ്, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,എം.എൽ.എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ നേതൃത്യം നൽകി. ഒക്ടോബർ 1 ന് ചേരുന്ന ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി തുടർ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുമെന്ന് ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല,സ്റ്റേറ്റ് മീഡിയ കോ ഒാർഡിനേറ്റർ വിജി എം തോമസ്, സോഷ്യൽമീഡിയ കോ ഒാർഡിനേറ്റർ പ്രദീപ് വലിയപറമ്പിൽ എന്നിവർ അറിയിച്ചു

Advertisement
Advertisement