അഭ്യൂഹങ്ങൾക്ക് വിരാമം; കനയ്യകുമാ‌ർ നാളെ കോൺഗ്രസിൽ ചേരും,​ ഒപ്പം ജിഗ്നേഷ് മേവാനിയും,​ കോൺഗ്രസ് പ്രവേശനം വൈകിട്ട് എ ഐ സി സി ആസ്ഥാനത്ത്

Monday 27 September 2021 10:20 PM IST

ന്യൂഡൽഹി : സി.പി.ഐ കേന്ദ്ര നിർവാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാർ നാളെ കോൺഗ്രസിൽ ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കനയ്യകുമാർ കോൺഗ്രസ് അംഗത്വം സ്വീകരിക്കും. കനയ്യയ്ക്കൊപ്പം ജിഗ്നേഷ് മേവാനിയും നാളെ കോൺഗ്രസിൽ ചേരും. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് കനയ്യയെ കോൺഗ്രസിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മദ്ധ്യസ്ഥനായിട്ടായിരുന്നു ചർച്ചകൾ. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. .കനയ്യയുമായി അനുനയത്തിന് ശ്രമിച്ച പാർട്ടിക്ക് മുന്നിൽ ബീഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിലപാടാണ് കനയ്യ വെച്ചത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാർട്ടി കൗൺസിൽ യോഗത്തിൽ ഈ ആവശ്യം ചർച്ച ചെയ്യാമെന്ന വാഗാദനത്തിന് പിന്നാലെയാണ് കനയ്യയുടെ കോൺഗ്രസ് പ്രവേശനം,​