വിമോചന സമരം വീണ്ടുവിചാരങ്ങൾ പുസ്തകം

Monday 27 September 2021 10:49 PM IST

മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക പ്രസിദ്ധീകരിക്കുന്ന '1959 വിമോചന സമരം വീണ്ടുവിചാരങ്ങൾ' ലേഖന സമാഹാരത്തിന്റെ പ്രീ പബ്ലിക്കേഷൻ സ്‌കീം ആരംഭിച്ചു. മാദ്ധ്യമപ്രവർത്തകൻ പി.പി ജെയിംസ് ഉദ്ഘാടനം ചെയ്തു. ദൂരദർശൻ മുൻ ന്യൂസ് റീഡർ ആർ. ബാലകൃഷ്ണൻ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അദ്ധ്യക്ഷത വഹിച്ചു. മാള പ്രസ് ക്ലബ് സെക്രട്ടറി ഇ.പി. രാജീവ്, മുതിർന്ന പത്രപ്രവർത്തകൻ സി.ആർ. പുരുഷോത്തമൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, എം.സി. സന്ദീപ് എന്നിവർ സംസാരിച്ചു. ലോകത്താദ്യമായി 1957ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ നടന്ന വിമോചന സമരത്തെ വ്യത്യസ്ത വീക്ഷണങ്ങളിൽ വിലയിരുത്തുന്ന ഡോ. എം.ജി.എസ്. നാരായണൻ, ഡോ. ടി.എം. തോമസ് ഐസക്ക്, ഡോ. രാജൻ ഗുരുക്കൾ, ഡോ. രജനി കോത്താരി, ബി.ആർ.പി. ഭാസ്‌കർ, കെ. വേണു, അഡ്വ. ജയശങ്കർ, സിവിക് ചന്ദ്രൻ, എം.എ. ജോൺ, കെ.കെ. കൊച്ച് തുടങ്ങി 15പേരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

Advertisement
Advertisement