ഹർത്താൽ ദിനത്തിൽ പൊതിച്ചോറുമായി അക്കോക്ക്

Tuesday 28 September 2021 12:00 AM IST

അമ്പലപ്പുഴ: ഹർത്താലിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോൾ തെരുവോരത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുടെ വിശപ്പ് മാറ്റാൻ ഭക്ഷണം എത്തിച്ച് അമ്പലപ്പുഴ അക്കോക്ക് സംഘാടകർ. ഫിറ്റ് ഫോർ ലൈഫ് അഭിലാഷ് തോട്ടപ്പള്ളിയും പേര് പറയാനാഗ്രഹിക്കാത്ത മറ്റൊരാളും ചേർന്ന് നൂറ് പൊതിച്ചോറും കുടിവെള്ളവും അലമാരയിൽ എത്തിച്ചു. അമ്പലപ്പുഴ സ്റ്റേഷൻ എസ്.ഐ പോൾസൺ.പി. ജോസഫ് ആവശ്യക്കാർക്ക് ആദ്യ പൊതി നൽകി. അക്കോക്ക് അമ്പലപ്പുഴയുടെ പ്രസിഡന്റ് അജിത് കൃപ, സെക്രട്ടറി രാജേഷ് സഹദേവൻ, ഷാജി അമ്പലപ്പുഴ, ഹാരീസ് വണ്ടാനം, സോണി ചാക്കോ, അഡ്വ. പ്രദീപ്തി, ലാൽ നീർക്കുന്നം, മുന്താസ്, രാജീവ്, ദക്ഷിണാ രാജേശ്വരി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.