കേന്ദ്രസർക്കാർ താങ്ങായത് കുത്തകകൾക്ക്
Monday 27 September 2021 10:53 PM IST
തൃശൂർ: കൃഷി ഉൽപന്നങ്ങളുടെ താങ്ങുവില ഉപേക്ഷിച്ച് കോർപറേറ്റുകളുടെ വളർച്ചയ്ക്ക് താങ്ങായി നിൽക്കുന്ന സ്വതന്ത്ര ഭാരതത്തിലെ ആദ്യ സർക്കാരായി കേന്ദ്ര സർക്കാർ മാറിയെന്ന് എച്ച്.എം.എസ് നേതാവും എൽ.ജെ.ഡി ജില്ലാ പ്രസിഡന്റുമായ യൂജിൻ മോറേലി പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള കർഷക ബന്ദിന് പിന്തുണ നൽകി മണികണ്ഠനാൽ ജംഗ്ഷനിൽ എച്ച്.എം.എസ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.എം.എസ്. ജില്ലാ ജനറൽ സെക്രട്ടറി ഐ.എ. റപ്പായി അദ്ധ്യക്ഷത വഹിച്ചു. ബിജു ചിറയത്ത്, റിനോയ് വർഗീസ്, മോളി ജോബി, റോബർട്ട് ഫ്രാൻസിസ്, തോമസ് ആമ്പക്കാടൻ, ജോജു ചിരിയങ്കണ്ടത്ത്, കെ.എ ആന്റണി, ജോസ് മാടാനി, ജോയ് മാളിയേക്യൽ തുടങ്ങിയവർ പ്രസംഗിച്ചു.