ഡോ.കെ.ബി. രാജീവ് അനുസ്മരണം നടത്തി
തിരുവനന്തപുരം:സംസ്‌കൃത കോളേജ് പ്രിൻസിപ്പാളായിരിക്കെ അകാലചരമമടഞ്ഞ ഡോ.കെ.ബി. രാജീവിനെ അനുസ്മരിക്കുന്നതിന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം എസ്.സി.ഇ.ആർ.ടി. ഡയറക്ടറും, കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.കെ.ഡി. ശോഭ അദ്ധ്യക്ഷത വഹിച്ചു. അലുമ്നി അസോസിയേഷൻ സെക്രട്ടറി ആർ. ഗിരീഷ്‌കുമാർ സ്വാഗതം ആശംസിച്ചു. ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.എസ്. വിവേകാനന്ദൻ, ഡോ. പി. രാജേഷ് കുമാർ,പ്രൊഫ. ശാന്താദേവി, മുൻ പ്രിൻസിപ്പാൾ ഡോ.ബി. പ്രസന്നകുമാരി,ജി. ഗോപിനാഥൻ,അഡ്വ.പി.കെ. രവീന്ദ്രൻ,അഡ്വ.എസ്. അരുൺ,സംസ്‌കൃതം അക്കാഡമിക് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. ശ്രീകുമാർ,ഡോ.കെ.കെ. സുന്ദരേശൻ,ഡോ. പി. രാജൻ, ഗവേഷണ വിദ്യാർത്ഥി സംഘടനാ കൺവീനർ ആർ. രതീഷ്, ശ്രീകുമാരി,കേശവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.