ഒരാഴ്ചക്കുള്ളിൽ പാകിസ്ഥാന്റെ മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമവും തകർത്ത് ഇന്ത്യൻ സൈന്യം, ഒരു തീവ്രവാദിയെ വകവരുത്തി, മറ്റൊരാൾ പിടിയിൽ

Tuesday 28 September 2021 12:22 PM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറിയിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയെ ഇന്ത്യൻ സൈന്യം വകവരുത്തി. ഇയാളുടെ കൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു തീവ്രവാദിയെ സൈന്യം പിടികൂടി. ഇന്നലെ ന‌ടന്ന ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ 18ന് പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സൈന്യം അതിർത്തിയിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം സൈന്യം തകർക്കുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഇന്നലത്തേത്.

ഏതാനും വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ തീവ്രവാദിയെ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്രകാരെ വകവരുത്തിയ സൈന്യം അവരിൽ നിന്ന് എ കെ 47, ഗ്രനേഡ് എന്നിവയടക്കം വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു.

Advertisement
Advertisement