ഐഎഎസ് ഉദ്യോഗസ്ഥൻ ഹിന്ദുമതത്തിനെതിരെ പ്രചരണം നടത്തിയെന്ന് ആരോപണം, വിവാദമായി വീഡിയോ

Tuesday 28 September 2021 7:09 PM IST

കാൺപൂർ: മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദുമതത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്തു എന്ന ആരോപണം നേരിട്ട് കാൺപൂരിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ. ഒരു മതപരിവർത്തന ചടങ്ങിൽ ഉദ്യോഗസ്ഥൻ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിനു പിന്നാലെയാണ് സംഭവം വിവാദമായാത്. മുതിർന്ന ഐ.എ.എസ് ഉദ്യോ​ഗസ്ഥൻ ഇഫ്തിഖാറുദ്ദീൻ ഹിന്ദുമതത്തിനെതിരെ പ്രചാരണം നടത്തിയെന്ന ആരോപണം മഠം മന്ദിർ കോർഡിനേഷൻ കമ്മിറ്റി ദേശീയ ഉപാദ്ധ്യക്ഷൻ ഭൂപേഷ് അവസ്തിയാണ് ഉന്നയിച്ചത്.

യു.പി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഇഫ്തിരാഖുദ്ദൻ കാൺപൂരിൽ ഒരു മതപരമായ പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ അവസ്തി പുറത്തുവിട്ടു. വീഡിയോയിൽ ഒരു സംഘം ആളുകൾ തറയിൽ ഇരിക്കുന്നതും ഒരു മൗലാന ഐ.എ.എസ് ഉദ്യോഗസ്ഥനോടൊപ്പം മതപ്രഭാഷണങ്ങൾ നടത്തുന്നതും വ്യക്തമാണ്. ഇഫ്തിരാഖുദ്ദൻ സദസിനോട് സംസാരിക്കുമ്പോൾ മതപരിവർത്തനത്തെക്കുറിച്ച് പറയുന്നുണ്ടെന്നും ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം റിപ്പോർട്ട് യു.പി സർക്കാരിന് സമർപ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. എന്നാൽ, എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

Advertisement
Advertisement