കോടിക്കണക്കിന് വില പറഞ്ഞ ഭീമൻ പോത്ത് സുൽത്താൻ ചത്തു
കർണാൽ: 21 കോടിയോളം വില പറഞ്ഞ ഹരിയാനയിലെ ഭീമൻ പോത്ത് സുൽത്താൻ ജോട്ടെ ചത്തു. ഹൃദയാഘാതമാണ് മരണകാരണം. കൈത്തൽ സ്വദേശി നരേഷ് ബെനിവാലെയായിരുന്നു സുൽത്താന്റെ ഉടമ. കോടികൾ വാഗ്ദാനം വന്നപ്പോഴും സുൽത്താനെ വിൽക്കാൻ നരേഷ് തയ്യാറായില്ല.
സുൽത്താന് 1200 കിലോ തൂക്കവും ആറടി നീളവുമുണ്ടായിരുന്നു . 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ദിനവും അകത്താക്കിയിരുന്നത്. നെയ്യ് അടക്കം കഴിച്ചിരുന്ന സുൽത്താന് വൈകുന്നേരം വീര്യം കുറഞ്ഞ മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു
2013ൽ ജജ്ജാർ, കർണാൽ, ഹിസാർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അഖിലേന്ത്യ അനിമൽ ബ്യൂട്ടി മത്സരത്തിലെ വിജയിയായിരുന്നു. സുൽത്താന്റെ ബീജത്തിന് ആവശ്യക്കാരേറയായിരുന്നു. ഓരോ വർഷവും ഏകദേശം ഒരു കോടി രൂപയുടെ വരുമാനം സുൽത്താനിൽ നിന്ന് ഉടമയ്ക്ക് ലഭിച്ചിരുന്നു.