കൊവിഡ് വാക്സിന് പകരം ആന്റി റാബിസ് വാക്സിൻ കുത്തിവച്ചു

Thursday 30 September 2021 1:55 AM IST

മുംബയ്: മഹാരാഷ്ട്രയിലെ താനെ കോർപ്പറേഷൻ പരിധിയിൽ കൊവിഡ്​ വാക്​സിൻ സ്വീകരിക്കാനെത്തിയയാൾക്ക്​ ആന്റി റാബിസ്​ വാക്​സിൻ കുത്തിവച്ച നഴ്​സിന്​ സസ്​പെൻഷൻ. തിങ്കളാഴ്​ചയാണ്​ സംഭവം നടന്നത്. കൽവയിലെ ആട്​കൊനേഷർ ഹെൽത്ത്​ സെന്ററിൽ വാക്​സിൻ സ്വീകരിക്കാനെത്തിയ രാജ്കുമാറിനാണ് ദുരനുഭവമുണ്ടായത്. കൊവിഷീൽഡ്​ വാക്​സിനായാണ് രാജ്കുമാർ രജിസ്റ്റർ ചെയ്തത്. എന്നാൽ, വാക്​സിൻ സ്വീകരിക്കാൻ നിന്ന നിരയിൽ നിന്ന്​ മാറി റാബിസ്​ വാക്​സിൻ സ്വീകരിക്കാൻ നിന്നവരുടെ വരിയിൽ നിൽക്കുകയായിരുന്നു രാജ്​കുമാർ. ഊഴമെത്തിയപ്പോൾ രാജ്​കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കാതെ നഴ്സ് റാബിസ് വാക്സൻ കുത്തിവച്ചു. കൊവിഡ് വാക്സിനല്ല ലഭിച്ചതെന്ന് മനസ്സിലായതോടെ രാജ്​കുമാർ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഇതോടെ രാജ്​കുമാറിനെ നിരീക്ഷണത്തിലാക്കിയശേഷം നഴ്​സിനെ അധികൃതർ സസ്​പെൻഡ്​ ചെയ്​തു. അതേസമയം, വാക്​സിൻ നൽകുന്നതിന്​ മുമ്പ്​ സ്വീകരിക്കാനെത്തുന്നയാളുടെ​ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന്​ താനെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

Advertisement
Advertisement