വിജീഷ് മണിയുടെ ആദിവാസിയിൽ അപ്പാനി ശരത്ത്

Thursday 30 September 2021 4:15 AM IST

​വിശപ്പ് പ്രേമേയമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസി എന്ന ചിത്രത്തിൽ നായകനായി അപ്പാനി ശരത്ത്. വിശപ്പിന്റെ പേരിൽ മരണം വരിക്കേണ്ടി വന്ന ആദിവാസി യുവാവ് മധുവിന്റെ ജീവിതം സിനിമയാക്കുന്ന ചിത്രം മുടുക ഗോത്ര ഭാഷയിലാണ് ഒരുങ്ങുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സോഹൻ റോയ് ആണ് നിർമിക്കുന്നത്.ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അപ്പാനി ശരത്തിന് പുറമെ നിരവധി ആദിവാസി കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം-പി. മുരുഗേശ്വരൻ, എഡിറ്റിംഗ്- ബി. ലെനിൻ, സംഭാഷണം-എം. തങ്കരാജ്, ഗാനരചന-ചന്ദ്രൻ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്ശ്രീജിത്ത് ഗുരുവായൂർ

Advertisement
Advertisement