ഇന്ത്യ ഹിന്ദുരാജ്യമാക്കിയില്ലെങ്കിൽ ജലസമാധിയടയും: ആചാര്യ മഹാരാജ്
Thursday 30 September 2021 2:51 AM IST
മുംബയ്: ഗാന്ധി ജയന്തിയായ ഒക്ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്നും ഇല്ലെങ്കിൽ താൻ സരയൂ നദിയിൽ ജല സമാധിയടയുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്ലിംങ്ങളുടേയും ക്രിസ്ത്യാനികളുടെയും പൗരത്വം എടുത്തുകളയണമെന്നും മഹാരാജ് പറഞ്ഞു.
അയോദ്ധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വൻ സ്വാധീനമുള്ളയാളാണ് മഹാരാജ്. ഇദ്ദേഹത്തിന്റെ ആവശ്യങ്ങൾ നടപ്പിലാക്കാനായി ഹിന്ദു സനാതൻ ധർമ സൻസദ് എന്ന പേരിൽ സംഘടന രൂപീകരിക്കാൻ സന്യാസിമാർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.