പഞ്ചാബ് കോൺഗ്രസിൽ അനുനയ നീക്കങ്ങൾ: പുതിയ അദ്ധ്യക്ഷൻ വന്നേക്കും
ന്യൂഡൽഹി: പഞ്ചാബ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നു. സിദ്ധു തീരുമാനത്തിൽ ഉറച്ചു നിന്നാൽ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പഞ്ചാബ് കോൺഗ്രസിൽ സജീവമാണ്.
മുഖ്യമന്ത്രി ചരൻജിത് സിംഗ് ഛന്നി ഇന്നലെ സിദ്ധുവുമായി ഫോണിൽ സംസാരിച്ച് രാജി പിൻവലിക്കണമന്ന് അഭ്യർത്ഥിച്ചു. പുതിയ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിയമനങ്ങളിൽ ഉൾപ്പെടെ സിദ്ധുവിനുള്ള അതൃപ്തി പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുൻകൈയെടുത്ത് നിയമിച്ച സിദ്ധുവിന്റെ രാജി ഹൈക്കമാൻഡിന് നാണക്കേടായ സാഹചര്യത്തി
ലാണിത്. സിദ്ധുവിനെ പിന്തുണയ്ക്കുന്ന എട്ട് എം.എൽ.എമാർ അദ്ദേഹത്തിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.അതേസമയം എം.എൽ.എ കുൽജിത് നാഗ്രയുടെയും രവ്‌നീത് സിംഗ് ബിട്ടുവിന്റെയും അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
പാർട്ടി അദ്ധ്യക്ഷൻ കുടുംബനാഥന് തുല്ല്യമാണ്. സിദ്ദുവുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയാണ് പ്രധാനമെന്ന് ഓർമ്മപ്പെടുത്തി. പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി
പഞ്ചാബ് മുഖ്യമന്ത്രി
ചരൻജിത് സിംഗ് ഛന്നി
വിട്ടുവീഴ്ചയില്ലെന്ന് സിദ്ധു
അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വീണ്ടും നിയമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സിദ്ധു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. വിട്ടുവീഴ്ചയ്ക്കില്ല. പലതിലും വിട്ടുവീഴ്ച ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചു. ഹൈക്കമാൻഡിനെ ചതിക്കാനാകില്ല. ആരോടും വ്യക്തി വൈരാഗ്യമില്ല. 17 വർഷം നീണ്ട രാഷ്‌ട്രീയ പ്രവർത്തനത്തിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ജനങ്ങളുടെ ജീവിതം സുഗമാക്കാനാണ് പരിഗണന നൽകിയത്. ഇതാണ് എന്റെ മതം.
കേജ്‌രിവാൾ പഞ്ചാബിൽ
കോൺഗ്രസിൽ കലാപം പുകയവെ അടുത്ത തിരഞ്ഞെടുപ്പിൽ വൻ നേട്ടങ്ങളുണ്ടാക്കമെന്ന പ്രതീക്ഷയിൽ ആംആദ്മി പാർട്ടി നേതാവുംഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്കേജ്‌രിവാൾ ദ്വിന സന്ദർശനത്തിന് പഞ്ചാബിലെത്തി. അഴിമതിക്കാരായ നേതാക്കളെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ചരൻജിത് സിംഗ് ഛന്നിയോട് ആവശ്യപ്പെട്ടു.