കൈവരികൾ സ്ഥാപിച്ചു
Thursday 30 September 2021 12:00 AM IST
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന കോസ്‌വേ പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്. 2018ലെ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞൊഴുകിയതോടെയാണ് പാലത്തിന്റെ കൈവരികൾ നശിച്ചത്. ഇരുമ്പ് കമ്പികൾ വളഞ്ഞ് ഒടിഞ്ഞ നിലയിലും തൂണുകൾ തകർന്ന നിലയിലുമായിരുന്നു. ഇതിനിടെ ബൈപ്പാസ് റോഡിൽ നിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയും തകർന്നു. ഇതേതുടർന്നാണ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. കോസ്‌വേ പാലത്തിലും ദേശീയപാതയിലെ കല്ലേ പാലത്തിലും കാൽനടയാത്രക്കാർക്ക് വേണ്ടി സമാന്തരമായ നടപ്പാലം നിർമ്മിക്കണമെന്ന് ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.