അശ്വതിയെ അനുമോദിച്ചു

Thursday 30 September 2021 12:16 AM IST
അശ്വതിക്ക് ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉപഹാരം നൽകി അനുമോദിക്കുന്നു.

തലശ്ശേരി: എസ്.എൻ.ഡി.പി പന്ന്യന്നൂർ ശാഖയുടെ നേതൃത്വത്തിൽ ചക്കക്കുരുവിൽ ചിത്രവിസ്മയം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ ടി. അശ്വതിയെ അനുമോദിച്ചു. അരയാക്കൂലിൽ ചേർന്ന യോഗത്തിൽ തലശ്ശേരി യൂണിയൻ കമ്മിറ്റി മെമ്പർ ഇ. മനീഷിന്റെ അധ്യക്ഷതയിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. കൂടുതൽ റിക്കാർഡുകൾ കൈവരിക്കാൻ അശ്വതിക്ക് കഴിയട്ടെയെന്നും അതിനായി എല്ലാ സഹായങ്ങളും നൽകുമെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു. തലശ്ശേരി യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ, പാനൂർ യൂണിയൻ വൈസ് പ്രസിഡന്റ് സി.കെ. ജനാർദ്ദനൻ ചിത്രകാരി ടി. അശ്വതി, എം.പി. വത്സരാജ് എം.കെ. രാജീവൻ, ചിത്രൻ കണ്ടോത്ത്, സി.എച്ച്. അനൂപ്, പി. ഷാജി, കെ. സദാനന്ദൻ, പി. മുരളിധരൻ എന്നിവർ സംസാരിച്ചു.