മാലിന്യത്തിന് ഇനി ഒറ്റ ക്ലിക്കിൽ പരിഹാരം

Thursday 30 September 2021 12:01 AM IST

ആലപ്പുഴ: മാലിന്യ പ്രശ്നങ്ങൾക്ക് ‌ഞൊടിയിടയിൽ പരിഹാരം കാണാൻ പുതു സംവിധാനവുമായി തദ്ദേശ സ്ഥാപന വകുപ്പ്. മാലിന്യ ചിത്രം നിർദ്ദിഷ്ട ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്പരിലേക്ക് അയച്ചാൽ അതത് ഗ്രാമപ‌ഞ്ചായത്തുകൾക്ക് കൈമാറി നടപടി സ്വീകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 14 ജില്ലകളെ അഞ്ച് സോണുകളായി തിരിച്ച് ഓരോ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങളെ ഉപയോഗിച്ചാവും മാലിന്യ നീക്കവും ശുചീകരണവും നടത്തുക. പഞ്ചായത്ത് ഡറക്ടറേറ്റിലെ ജോ.ഡയറക്ടർക്കാണ് ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളുടെ ചുമതല. ഏറ്റവും കൂടുതൽ പരാതി ചിത്രങ്ങൾ എത്തുന്നത് ആലപ്പുഴയിൽ നിന്നാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വാട്സ് ആപ്പ് നമ്പർ: 9496380419

""

വെള്ളക്കെട്ടും തോടുകളുമുള്ള ആലപ്പുഴയിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ ചിത്രം സഹിതം ലഭിക്കുന്നത്. പരാതി തദ്ദേശ സ്ഥാപനത്തിന് കൈമാറി പരിഹാരം കാണും. പദ്ധതി ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നൂറോളം പരാതികൾ ലഭിച്ചു.

എസ്.ജോസ്നമോൾ, ജോ. ഡയറക്ടർ

പഞ്ചായത്ത് ഡയറക്ടറേറ്റ്