കൊവിഡ് 1282 , രോഗമുക്തി 743
Thursday 30 September 2021 2:26 AM IST
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1282 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 743 പേർ രോഗമുക്തരായി. 11.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 14535 പേർ ചികിത്സയിലുണ്ട്.പുതുതായി 2483 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2667 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.8170 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42988 ആയി.