കൺവെൻഷൻ സ്വാഗതസംഘം

Thursday 30 September 2021 2:31 AM IST

കോവളം:ബാലസംഘം സംസ്ഥാന കൺവെൻഷൻ സ്വാഗതസംഘം രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറിയും ബാലസംഘം മുഖ്യ രക്ഷാധികാരിയുമായ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, ബാലസംഘം സംസ്ഥാന പ്രസിഡന്റും മേയറുമായ ആര്യ രാജേന്ദ്രൻ,സി.പി.എം കോവളം ഏരിയ സെക്രട്ടറി പി. എസ് ഹരികുമാർ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ,ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൃഷ്ണൻ മാഷ്,ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്ത്.എ,ജില്ലാ കൺവീനർ ജയപാൽ,ജില്ലാ കോ ഒാർഡിനേറ്റർ അശ്വതി ചന്ദ്രൻ,എൻ.ജി.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാലസംഘം കോവളം ഏരിയ കൺവീനർ ആർ.കുമാർ സ്വാഗതവും സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. ജി സനൽകുമാർ നന്ദിയും പറഞ്ഞു. കൺവെൻഷന്റെ വിജയത്തിലേക്കായി ആനാവൂർ നാഗപ്പൻ ചെയർമാനും പി.എസ്.ഹരികുമാർ ജനറൽ കൺവീനറുമായി 301 അംഗ കമ്മിറ്റി രൂപീകരിച്ചു.

Advertisement
Advertisement