1,541 പേര്‍ക്ക് കൂടി കൊവിഡ്

Thursday 30 September 2021 2:34 AM IST

തൃശ്ശൂർ: ജില്ലയിൽ 1,541 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 3,976 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,410 ആണ്. തൃശൂർ സ്വദേശികളായ 68 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,88,088 ആണ്. 4,75,748 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.82%.