സേവനവാരം ആഘോഷിക്കാൻ ലയൺസ്‌ ക്ലബ്

Thursday 30 September 2021 2:41 AM IST

തിരുവനന്തപുരം:ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മ്യൂസിയം വളപ്പിൽ ഒരാഴ്ചത്തെ സേവനവാര പരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ലയൺസ്‌ ക്ലബ്. 2ന് 8.30ന് മ്യൂസിയത്ത് ആരംഭിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ലയൺസ്‌ ഡിസ്ട്രിക്ടിലെ 143 ക്ലബുകളും സേവനപ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ലയൺ കെ.ഗോപകുമാർ മേനോൻ അറിയിച്ചു.