പി.എം. പാലസ് ഇവന്റ് സെന്ററിന് ബഹുമതി
Thursday 30 September 2021 2:47 AM IST
തൃശൂർ: ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് കേരളാ ചാപ്റ്റർ കൊച്ചി ക്രൗൺ പ്ലാസയിൽ നടത്തിയ നാലാമത് ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിൽ വച്ച് എൻവയർമെന്റ് ഫ്രണ്ട്‌ലി ഹോസ്പിറ്റാലിറ്റി പ്രൊജക്ട് 2021 ബഹുമതി പുന്നയൂർക്കുളത്തെ പി.എം. പാലസ് ഇവന്റ് സെന്ററിന് ലഭിച്ചു. പരിസ്ഥിതി സൗഹാർദ്ദമായ രൂപകൽപ്പനയും അടിസ്ഥാന സൗകര്യ മികവുമാണ് ഇതിനർഹമാക്കിയത്. പി.എം. പാലസിനു വേണ്ടി മാനേജിംഗ് പാർട്ണറായ ബിമൽ എം. ബാലനും, മിഥുൻ എം. ബാലനും മുൻ എം.പിയും നടനുമായ ഇന്നസെന്റിൽ നിന്ന് അവാർഡും ഫലകവും കൈപ്പറ്റി.