ഗാന്ധിദർശൻ വേദി ജില്ലാ വാർഷികം

Thursday 30 September 2021 2:49 AM IST
കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ വാർഷികം ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഗാന്ധി സ്മാരകങ്ങൾ കോർപറേറ്റുകൾക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക യോഗം പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ. വർഗീസ് അദ്ധ്യക്ഷനായി. ഡോ. അജിതൻ മേനോത്ത്, ഡോ. സി.കെ. തോമസ്, എം.പി. ജോർജ് , അഖിൽ എസ്.നായർ, പ്രൊഫ. യു.എസ്. മോഹനൻ, രേണുക മേനോൻ, ജിനൻ പി.കെ, മുഹമ്മദ് ഷഫീക് എന്നിവർ സംസാരിച്ചു. സംസ്ഥാന പരിസ്ഥിതി അവാർഡ് നേടിയ എൻ.ജെ. ജെയിംസ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ് ജേതാവ് കെ. മഞ്ജുശ്രീ, എറ്റവും മികച്ച നിയോജകമണ്ഡലം ചെയർമാനായ വി.എം രാജേഷ് എന്നിവർക്ക് ഉപഹാരം നൽകി.