ഗോപിനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു

Thursday 30 September 2021 3:10 AM IST
ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പി.എം. ഗോപിനാഥിന്റെ മൃതദേഹത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ റീത്ത് സമർപ്പിക്കുന്നു

തൃശൂർ: ബി.ജെ.പിയുടെ തലമുതിർന്ന നേതാവും മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന പി.എം ഗോപിനാഥിന്റെ മരണം സംഘടനയെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.കെ അപ്പുക്കുട്ടന്റെ വിയോഗത്തിന് ശേഷം ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയും പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുതൽ വിവിധ ചുമതലകൾ വഹിക്കുകയും 1996 മുതൽ 2000 വരെ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. രണ്ട് വട്ടം ഗുരുവായൂരിൽ നിന്ന് നിയമസഭയിലേക്കും, തൃശൂർ ലോക് സഭ സ്ഥാനാർത്ഥിയായും, 2011 ൽ മണലൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ഇന്ന് ജില്ലയിലെ ബൂത്തുകളിലും ഒക്ടോബർ 1ന് ജില്ലാ കേന്ദ്രത്തിലും അനുസ്മരണ യോഗം നടക്കും. നാളെ വൈകിട്ട് 5 ന് തൃശൂർ എലൈറ്റ് ഹോട്ടലിൽ നടക്കുന്ന അനുസ്മരണ യോഗം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.