ചി​ത്തു​ ,​ ​ഇ​ത്ര​ ​വേ​ഗം​ ​ പോ​വ​ണ​മാ​യി​രു​ന്നോ...

Friday 01 October 2021 12:05 AM IST

അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​അ​ഭി​നേ​ത്രി​ ​ചി​ത്ര​യെ​ ​അ​നു​സ് ​മ​രി​ക്കു​ന്നു​ ​സു​ഹൃ​ത്തും​ ​ ന​ടി​യു​മാ​യ ​ ​ല​ളി​ത​ശ്രീ​

​ഒാ​ണ​ത്തി​നു​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പ് ​ചി​ത്തു​ ​വി​ളി​ച്ചു.​ ​ചി​ത്ര​ ​എ​നി​ക്ക് ​ചി​ത്തു​ ​ആ​യി​രു​ന്നു.​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളാ​യ​ ​മൂ​ന്ന് ​പേ​ർ​ ​മ​രി​ച്ച​ത് ​കൊ​ണ്ട് ​ഓ​ണം​ ​ആ​ഘോ​ഷി​ക്കേ​ണ്ട​ ​എ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു​ ​ഞാ​നും​ ​കു​ടും​ബ​വും.​ ​അ​ത് ​ഒ​ന്നൂ​ടെ​ ​ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു​ ​ചി​ത്തു​വി​ന്റെ​ ​വി​ളി.​'​ല​ല്ലൂ..​ ​നീ​ ​എ​ന്ത് ​തീ​രു​മാ​നി​ച്ചു.​ ​എ​നി​ക്ക് ​സ​ദ്യ​ ​ഉ​ണ്ടാ​ക്കി​ ​ത​രു​ന്നു​ണ്ടോ,​ ​ഇ​ല്ല​യോ​ ​?"​ ​'​ ​ഇ​ല്ല​ ​ചി​ത്തു.​ ​ഇ​ത്ത​വ​ണ​ ​എ​ങ്ങ​നെ​യാ​ണ് ​സ​ദ്യ​ ​ഉ​ണ്ടാ​ക്കു​ന്ന​ത്.​ ​അ​തും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ ​മ​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ.​ ​ഓ​ണം​ ​ക​ഴി​ഞ്ഞ് ​നി​ന​ക്ക് ​ഞാ​ൻ​ ​ഉ​ണ്ടാ​ക്കി​ ​ത​രാം​ ." 'ശ​രി.​ ​എ​ങ്കി​ൽ​ ​ഞാ​ൻ​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്യാ​ൻ​ ​പോ​വു​ന്നു.​ ​എ​നി​ക്ക് ​സ​ദ്യ​ ​ക​ഴി​ക്കാ​ൻ​ ​ഇ​ത്ത​വ​ണ​ ​വ​ല്ലാ​തെ​ ​കൊ​തി​ ​തോ​ന്നു​ന്നു.​ ​നി​ന​ക്ക് ​കൂ​ടെ​ ​ബു​ക്ക് ​ചെ​യ്യ​ട്ടെ​ ​?'വേ​ണ്ട.​ ​എ​നി​ക്ക് ​വേ​ണ്ട.​ ​നി​ന​ക്കു​ള്ള​ത് ​ബു​ക്ക് ​ചെ​യ്യു.​ "​ ​എ​ന്നു​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​ൾ​ ​ഫോ​ൺ​ ​വ​ച്ചു.​ ​പി​റ്റേ​ന്ന് ​പു​ല​ർ​ച്ചെ​ ​ചി​ത്തു​വി​ന്റെ​ ​മോ​ൾ​ ​ശ്രു​തി​യു​ടെ​ ​ഫോ​ൺ​ ​വ​ന്നു​ . "​ആ​ന്റി​ ,​ ​ബാ​ത്ത്റൂ​മി​ൽ​ ​അ​മ്മ​ ​ബോ​ധ​മി​ല്ലാ​തെ​ ​കി​ട​ക്കു​ന്നു.​"​ഡോ​ക്ട​ർ​ ​വ​ന്നു​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​ചി​ത്തു​ ​പോ​യി​ട്ട് ​കു​റ​ച്ചു​ ​സ​മ​യ​മാ​യി​യെ​ന്ന് ​പ​റ​ഞ്ഞു.​ ​വെ​ളു​പ്പി​ന് ​സാ​ധാ​ര​ണ​ ​പോ​ലെ​ ​ബാ​ത്ത് ​റൂ​മി​ൽ​ ​പോ​യ​താ​വാം.​ ​അ​ന്നേ​രം​ ​കാ​ർ​ഡി​യാ​ക് ​അ​റ​സ്റ്റി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​മ​ര​ണം​ ​എ​ത്തു​മെ​ന്ന് ​ചി​ത്തു​ ​പ്ര​തീ​ക്ഷി​ച്ചു​ ​കാ​ണു​മോ​?​ ​എ​ന്നും​ ​ഫോ​ൺ​ ​വി​ളി​ക്കു​മാ​യി​രു​ന്ന​ ​അ​വ​ൾ​ ​ഉ​ത്രാ​ട​ത്തി​നും ​വി​ളി​ച്ചു.​ ​ വൈ​കു​ന്നേ​രം​ 7​ ​മ​ണി​ ​വ​രെ​യും​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ഞ​ങ്ങ​ൾ​ ​പി​രി​ഞ്ഞു.​ ​ഞാ​ൻ​ ​ഒ​ന്ന് ​ഉ​റ​ങ്ങി​ ​എ​ഴു​ന്നേ​റ്റ​പ്പോ​ഴേ​ക്കും​ ​ഈ​ ​ലോ​ക​ത്ത് ​നി​ന്ന് ​ചി​ത്തു​ ​പോ​യി​ ​എ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​എ​നി​ക്ക് ​ചു​റ്റും​ ​എ​ന്താ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​അ​വ​സ്ഥ.​ ​ര​ക്ത​ ​സ​മ്മ​ർ​ദം​ ​കൂ​ടി​ ​ഞാ​ൻ​ ​കി​ട​പ്പി​ലാ​യി.​ ​ചി​ത്തു​വി​നെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണ​ണം​ ​എ​ന്ന് ​ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും​ ​ആ​രോ​ഗ്യ​ ​സ്ഥി​തി​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​എ​ന്റെ​ ​സ​ഹോ​ദ​ര​നും​ ​വ​ല്ലാ​ത്ത​ ​മ​നോ​ ​വി​ഷ​മം.​ ​ഇ​ട​യ്ക്ക് ​ചി​ത്തു​വി​ന് ​മു​രി​ങ്ങ​യി​ല​ ​കൊ​ണ്ട് ​കൊ​ടു​ക്കാ​ൻ​ ​സ​ഹോ​ദ​ര​നാ​ണ് ​പോ​വു​ക.​ ​മു​രി​ങ്ങ​യി​ല​ ​പ​രി​പ്പ് ​ചേ​ർ​ത്ത് ​വ​യ്ക്കു​ന്ന​ത് ​വ​ലി​യ​ ​ഇ​ഷ്ട​മാ​യി​രു​ന്നു​ ​അ​വ​ൾ​ക്ക്.​ ​കേ​ര​ള​ ​വി​ഭ​വ​ങ്ങ​ളോ​ട് ​പ്ര​ത്യേ​ക​ ​താ​ല്പ​ര്യ​വും.​ ​ചി​ത്തു​വി​ന്റെ​ ​അ​മ്മ​ ​മ​ല​യാ​ളി​യും​ ​ബ്രാ​ഹ്മ​ണ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​വു​മാ​യി​രു​ന്നു.​ ​എ​ന്നോ​ട് ​ഇ​ട​യ്ക്ക് ​ഓ​രോ​ന്ന് ​ഉ​ണ്ടാ​ക്കി​ ​കൊ​ടു​ക്കാ​ൻ​ ​ചി​ത്തു​ ​പ​റ​യു​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​പാ​കം​ ​ചെ​യ്യു​ന്ന​ ​ഭ​ക്ഷ​ണം​ ​വ​ലി​യ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ചി​ത്തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​പാ​ച​കം.​ ​ചി​ല​തെ​ല്ലാം​ ​എ​ന്നോ​ട് ​ചോ​ദി​ക്കും.​ ​പാ​ച​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​ഞ​ങ്ങ​ൾ​ക്ക് ​ഒ​ളി​ച്ചു​ ​വ​യ്ക്കാ​ൻ​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ല്ലാം​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​പ​ങ്കു​ ​വ​യ്ക്കും.​ 1987​ ​ൽ​ ​തു​ട​ങ്ങി​യ​ ​സൗ​ഹൃ​ദം.​ ​ചി​ത്തു​ ​വീ​ട്ട​മ്മ​യാ​യ​തു​ ​മു​ത​ൽ​ ​ഉ​ള്ള​ ​പ​തി​വാ​ണ് ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​മു​ള്ള​ ​ഫോ​ൺ​ ​വി​ളി.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വ​രു​ന്ന​തി​ന് ​മു​ൻ​പ് ​ലാ​ന്റ് ​ലൈ​നി​ൽ​ ​ആ​യി​രു​ന്നു​ ​വി​ളി.​ ​എ​ന്നി​ട്ട് ​ആ​ ​ദി​വ​സ​ത്തെ​ ​ഊ​ണ് ​വ​രെയുള്ള വി​ശേ​ഷ​ങ്ങ​ൾ​ ​എ​ല്ലാം​ ​പ​റ​യും.​ ​ചെ​റി​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​ണെ​ങ്കി​ലും​ ​മ​ന​സ് ​തു​റ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​ർ​ക്കും​ ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ഇ​തൊ​ക്കെ​യാ​യി​രു​ന്നു​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​സ് ​നേ​ഹ​ബ​ന്ധ​ത്തി​ന്റെ​ ​കാ​ത​ൽ.​ ​ഇ​പ്പോ​ൾ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​അ​വ​ളു​ടെ​ ​വി​ളി​ക്കു​ ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​ശൂ​ന്യ​ത​ ​എ​ങ്ങ​നെ​ ​അ​തി​ജീ​വി​ക്കു​മെ​ന്ന് ​അ​റി​യി​ല്ല.​ ​സി​നി​മ​യോ​ട് ​ഇ​ട​യ്ക്ക് ​വ​ച്ചു​ ​വി​ട​ ​പ​റ​ഞ്ഞു​ ​ചി​ത്തു​.​ആ​ ​സ​മ​യ​ത്താ​ണ് ​വി​വാ​ഹി​ത​യാ​കു​ന്ന​ത്.​ ​സ​ഹോ​ദ​രി​മാ​രു​ടെ​യെ​ല്ലാം​ ​വി​വാ​ഹ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​ചി​ത്തു​വി​ന്റെ​ ​ക​ല്യാ​ണം.​ ​മ​ക​ൾ​ ​ശ്രു​തി​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഗ​സ്റ്റ് ​എ​ട്ടി​നാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത​ത് ​എ​നി​ക്ക് ​അ​യ​ച്ചു​ ​ത​ന്നു.​ ​മ​ക​ളെ​ ​കു​റി​ച്ചു​ ​എ​ന്നും​ ​ആ​ധി​യാ​യി​രു​ന്നു​ ​ചി​ത്തു​വി​ന്.​ ​ന​ല്ല​ ​ഒ​രാ​ളെ​ ​ഏ​ല്പി​ച്ചു​ ​കൊ​ടു​ത്താ​ലേ​ ​സ​മാ​ധാ​നം​ ​ആ​കു​ ​എ​ന്നൊ​ക്കെ​ ​ഇ​ട​യ്ക്ക് ​പ​റ​യും.​ ​അ​തൊ​ന്നും​ ​ന​ട​ത്താ​തെ​യാ​ണ് ​ചി​ത്തു​ ​പോ​യ​ത്.​ ​എ​ന്റെ​ ​സ​ഹോ​ദ​ര​ന്റെ​ ​പേ​ര​ക്കു​ട്ടി​യു​ടെ​ ​നൂ​ല് ​കെ​ട്ട​ൽ​ ​ച​ട​ങ്ങി​നാ​ണ് ​ഞാ​ൻ​ ​അ​വ​ളെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണു​ന്ന​ത്.​ ലോ​ക് ​ഡൗ​ണാ​യ​തി​നാ​ൽ​ ​വി​ഷു​വി​നും​ ​ചി​ത്തു​വി​ന് ​സ​ദ്യ​ ​ഉ​ണ്ടാ​ക്കി​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ചി​ത്തു,​ ​നീ​ ​ഭാ​ഗ്യ​വ​തി​യാ​ണ്.​ ​ഇ​നി​ ​നി​ന​ക്കൊ​ന്നും​ ​കാ​ണേ​ണ്ട​ല്ലോ.​ ​കോ​വി​ഡ് ​എ​ത്ര​ ​പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ് ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്.​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​മ​ര​ണം​ ​ചി​ത്തു​വി​ന് ​താ​ങ്ങാ​ൻ​ ​ക​ഴി​യാ​റി​ല്ല.​ ​അ​തു​ ​കൊ​ണ്ടാ​വാം​ ​ചി​ത്തു​ ​ഹൃ​ദ്റോ​ഗി​ ​ആ​യി​ ​മാ​റി​യ​തെ​ന്ന് ​ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നു​ .​ ​എ​സ് .​പി.​ ​ബി​ ​മ​രി​ച്ച​പ്പോ​ൾ​ ​കൊ​ച്ചു​ ​കു​ട്ടി​യെ​ ​പോ​ലെ​ ​വാ​വി​ട്ട് ​ക​ര​ഞ്ഞ​ ​ചി​ത്തു​വി​നെ​ ​ഞാ​ൻ​ ​ഓ​ർ​ക്കു​ന്നു.​ ​സ​മാ​ധാ​നി​പ്പി​ക്കാ​ൻ​ ​എ​റെ​ ​പ്ര​യാ​സ​പ്പെ​ടേ​ണ്ടി​ ​വ​ന്നു..​ന​ട​ൻ​ ​വി​വേ​ക് ​മ​രി​ച്ച​തി​ന്റെ​ ​അ​ടു​ത്ത​ ​ദി​വ​സ​മാ​യി​രു​ന്നു​ചി​ത്തു​വി​ന്റെ​ ​ചേ​ച്ചി​യു​ടെ​ ​വി​യോ​ഗം.​ ​അ​തും​ ​ഹൃ​ദ​യ​സ്തം​ഭ​നം.​ ​അ​ന്നും​ ​ഒ​രു​പാ​ട്സ​ങ്ക​ട​പ്പെ​ട്ട​ ​ചി​ത്തു​വി​നെ​ ​ക​ണ്ടു.​ ​എ​ന്റെ​ ​ചി​ത്തു​ ​നി​സാ​ര​ ​ആ​ഗ്ര​ഹം​ ​പ​റ​ഞ്ഞി​ട്ട് ​സാ​ധി​ച്ചു​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​ന്റെ​ ​വേ​ദ​ന​ ​മ​ര​ണം​ ​വ​രെ​ ​എ​ന്നെ​ ​പി​ന്തു​ട​രും.​ ​നീ​ ​ഇ​നി​ ​വി​ളി​ക്കി​ല്ല​ ​എ​ന്ന് ​അ​റി​യാ​മെ​ങ്കി​ലും​ ​എ​ന്നും​ ​ആ​ ​വി​ളി​ക്കാ​യ് ​കാ​ത്തി​രി​ക്കു​ന്നു...