ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രം നാളെ കൊച്ചിയിൽ
മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കൊച്ചിയിൽ ആരംഭിക്കും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് ജയരാമനാണ്.
ഇടുക്കി കുളമാവിൽ പുരോഗമിക്കുന്ന ജിത്തു ജോസഫ് ചിത്രമായ 12th MAN പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമും പൂർത്തിയാക്കാനുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ബി. ഉണ്ണിക്കൃഷ്ണന്റെ ആറാട്ടുമാണ് റിലീസ് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിലും മോഹൻലാലാണ് നായകൻ. ഈ ചിത്രത്തിൽ ബോക്സറുടെ വേഷമാണ് മോഹൻലാലിന്.