കാബൂൾ ഡ്രോണാക്രമണം: സാധാരണക്കാ‌‌ർക്ക് പരിക്കേറ്റെന്ന് യു.എസ് സൈന്യം നേരത്തെ അറിഞ്ഞു

Friday 01 October 2021 1:41 AM IST

കാബൂൾ:കാബൂളിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റെന്ന് യു.എസ് സൈന്യത്തിന് അറിയാമായിരുന്നുവെന്ന് യു.എസ് ജനറൽ കെന്നത്ത് മെക്കൻസി. ആഗസ്റ്റ് 29ന് നടന്ന ആക്രമണം ഭീകരമായ ഒരു തെറ്റായിരുന്നുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന് 4 - 5 മണിക്കൂറിനുള്ളിൽ തന്നെ സാധാരണക്കാ‌ർക്ക് പരിക്കേറ്റതായി യു.എസ് സൈന്യം തിരിച്ചറിഞ്ഞിരുന്നു. സൈന്യത്തിന് ലക്ഷ്യം തെറ്റിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisement
Advertisement