ഡ്രൈവിംഗ് ലൈൻസിന്റെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാറുംഇമ്രാൻ ഹാഷ്മിയും

Friday 01 October 2021 4:49 AM IST

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയുമാണ് പ്രധാന വേഷത്തിൽ എത്തുക. ഇതാദ്യമായാണ് സൂപ്പർ താരങ്ങളായ ഇരുവരും ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാനടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മേഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് നിർമ്മിക്കുന്നത്. സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻപോൾ ലാൽ ആയിരുന്നു.മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജർ രവി. എന്നിവരായിരുന്നു മറ്റു താരങ്ങൾ.

Advertisement
Advertisement