ബി.ഡി.ജെ.എസ് വെബിനാർ

Friday 01 October 2021 12:03 AM IST

കോട്ടയം : ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 3 ന് രാത്രി ഏഴിന് ശബരിമല മേൽശാന്തി നിയമനവും ജാതി വിവേചനവും എന്ന വിഷയത്തിൽ വെബിനാർ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി കുട്ടനാട് വിഷയാവതരണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന മുഖ്യ പ്രസംഗം നടത്തും. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ.രവി, ജില്ലാ കമ്മിറ്റിയംഗം എൻ.കെ.ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിക്കും. മണ്ഡലം ജോയിന്റ് സെക്രട്ടറി ദിലീപ്കുമാർ സ്വാഗതവും , ജോയിന്റ് സെക്രട്ടറി സുരേഷ്‌മോൻ നന്ദിയും പറയും

Advertisement
Advertisement